ഖമേനി പരമ്പരയുടെ അന്ത്യം കുറിക്കും, ഇറാൻ ആക്രമിക്കാൻ ഇസ്രയേൽ സജ്ജം; ട്രംപിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലും ഇറാനെതിരെ അതിരൂക്ഷമായ വെല്ലുവിളിയുമായി ഇസ്രയേൽ. ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കാൻ ഇസ്രയേൽ സർവസജ്ജമാണെന്നും ട്രംപിന്റെ അനുമതി ലഭിച്ചാലുടൻ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനിലെ സുപ്രധാന ലക്ഷ്യസ്ഥാനങ്ങൾ ഇതിനോടകം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും ഖമേനി പരമ്പരയുടെ അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിൽ ഇസ്രയേലിന്റെ ഈ നിലപാട് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാതെ ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. രാജ്യത്തിന്റെ താൽപ്പര്യങ്ങളും അവകാശങ്ങളും പൂർണ്ണമായി അംഗീകരിച്ചാൽ മാത്രമേ സമാധാന നീക്കങ്ങളുമായി സഹകരിക്കൂ എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ഉപരോധം പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പാകിസ്ഥാനിൽ നടക്കാനിരുന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി. ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയത് തങ്ങളുടെ വിജയമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.

Israel ready to strike Iran; awaits Trump’s nod as tensions escalate despite ceasefire

More Stories from this section

family-dental
witywide