ഫിലഡൽഫിയ: മലയാളത്തനിമയും ക്നാനായ സമുദായത്തിന്റെ തനിമയാർന്ന പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും വരുംതലമുറകളിലേക്ക് ഭദ്രമായി കൈമാറാൻ പ്രവാസി സമൂഹം ശ്രദ്ധിക്കണമെന്ന് ക്‌നാനായ സമുദായ മെത്രോപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്. ക്നാനായ സമുദായ അംഗങ്ങളുടെ അമേരിക്കൻ കുടിയേറ്റ വാർഷികത്തിന്റെയും ഫിലാഡൽഫിയ സെന്റ് മേരീസ് ക്നാനായ പള്ളിയുടെ രജത ജൂബിലി ആഘോഷത്തിന്റെയും സംയുക്‌ത ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സമുദായ സെക്രട്ടറി ടി. ഒ. എബ്രഹാം തോട്ടത്തിൽ, സമുദായ ട്രസ്റ്റി ടി. സി. തോമസ് തോപ്പിൽ, യുണൈറ്റഡ് നേഷൻസ് ഇന്ത്യൻ കൗൺസിലർ എൽദോസ് പുന്നൂസ് (IFS), ഫാ. ചാക്കോ പുന്നൂസ്, ലിജു എബ്രഹാം കുഴികണ്ടത്തിൽ, റെന്നി ഇരണക്കൽ, ക്നാനായ കമ്മിറ്റി അംഗം ടിജു എബ്രഹാം തോട്ടുപുറത്ത്, അമ്മാൾ പുറത്തോട്ട്, എൽന തെക്കേമുറിയിൽ, ബെറ്റി ഇരണക്കൽ എന്നിവർ പ്രസംഗിച്ചു.
joint inauguration of the American immigration anniversary of the Knanaya community and the silver jubilee of St. Mary’s Knanaya Church in Philadelphia done by Knanaya Community Metropolitan Kuriakose Mar Severios











