പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ചു; വിഡി സതീശൻ സർക്കാരിനെ അഭിനന്ദിച്ച് ഗിവർഗീസ് മാർ കൂറിലോസ്

കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിച്ച് ഗിവർഗീസ് മാർ കൂറിലോസ്. 6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയമാണ് കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ കാരണം. കേസുകൾ പിൻവലിച്ചതും നല്ല തീരുമാനമാണ്. വികസനം എന്ന വാക്കിന്‌ തന്നെ ബദൽ അന്വേഷിക്കണം. മഞ്ഞക്കുറ്റി ഒരു പ്രതീകമാണെന്നും പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിച്ചത് അഭിനന്ദനാർഹമാണെന്നും ഗിവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

എല്ലാ സർക്കാരുകൾക്കും ഉള്ള മുന്നറിയിപ്പാണിത്. കേരളത്തിന്റെ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ കെ റെയിൽ സമരം ഓർമ്മിക്കപ്പെടും. ഇതിനേക്കാൾ മോശമായ പ്രൊജക്റ്റുകൾ പുതിയ സർക്കാർ കൊണ്ട് വന്നാൽ അതിനെയും എതിർക്കുമെന്നും ഗിവർഗീസ് മാർ കൂറിലോസ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം, അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ റദ്ദാക്കിയിരുന്നു. വിജ്ഞാപനം റദ്ദാക്കിയതായും പദ്ധതിക്കായി സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നാട്ടിയ മഞ്ഞ കുറ്റികൾ പിഴുതുമാറ്റാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

K Rail, which would have been an environmental disaster, was abandoned; Givarghese Mar Koorilos congratulates VD Satheesan government

More Stories from this section

family-dental
witywide