മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകളും കാണാനില്ല! മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, ‘കാരണം വ്യക്തമാക്കണം’

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത അറിയിപ്പും നബിദിന ആശംസയും അടങ്ങുന്ന പോസ്റ്റുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. പോസ്റ്റുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. കൂടാതെ, ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

നേരത്തെ മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന വിമർശനം ഉയർന്നിരുന്നെങ്കിലും, സംഭവിച്ചത് സാങ്കേതിക പിഴവാണെന്ന് വ്യക്തമാക്കി പിന്നീട് മെറ്റ തന്നെ രംഗത്തെത്തിയിരുന്നു. കേരള പോലീസ് അന്വേഷിച്ചപ്പോഴാണ് സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണെന്നും നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചതായും മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫീസർ അറിയിച്ചത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയാൻ എ.ഐ ടൂൾ ഉപയോഗിച്ചപ്പോഴുണ്ടായ പിഴവാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാൻ കാരണമായതെന്നായിരുന്നു അന്നത്തെ വിശദീകരണം. എ.ഐ സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന്റെ ഭാഗമായുണ്ടായ സാങ്കേതിക തകരാറുകളാണ് മുൻപും വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യപ്പെടാൻ ഇടയാക്കിയതെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു.

Kerala CM Office Writes to Meta and IT Ministry Over Removal of Facebook Posts

More Stories from this section

family-dental
witywide