കേരളം ചുട്ടുപൊള്ളുന്നു: അനുഭവപ്പെടുന്ന ചൂട് ’50 ഡിഗ്രി’; അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ, വേണം അധിക കരുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്നു. അന്തരീക്ഷ താപനില 38-40 ഡിഗ്രി സെൽഷ്യസ് പരിധിയിലാണെങ്കിലും, ഉയർന്ന ഈർപ്പം കാരണം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ചൂട് (Heat Index) 50 ഡിഗ്രി സെൽഷ്യസിനും മുകളിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യത.

പാലക്കാട് ജില്ലയിൽ താപനില 40.1 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ പുനലൂരിലും (39.8°C) കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം 80 ശതമാനത്തിന് മുകളിൽ എത്തിയതോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ അനുഭവപ്പെടുന്ന ചൂട് 50-58 ഡിഗ്രി വരെ ഉയർന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ മറക്കല്ലേ

ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം എന്നിവ ഉത്തമമാണ്. അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക. അൾട്രാവയലറ്റ് (UV) വികിരണങ്ങൾ ഉയർന്ന അളവിലുള്ളതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവർ ജോലിസമയം പുനക്രമീകരിക്കണം.

Kerala is scorching hot: Temperatures exceed 50 degrees; UV rays are more intense, extra precautions are needed

More Stories from this section

family-dental
witywide