അമേരിക്കയുടെ മിന്നൽ ആക്രമണത്തിന് ശക്തമായ തിരിച്ചടിക്ക് തയ്യാറെന്ന് ഇറാൻ, യുദ്ധഭീതി പരക്കുന്നു

ടെഹ്റാൻ: മേഖലയിലോ അതിനപ്പുറത്തോ ഉള്ള അമേരിക്കയുടെ ഏത് തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും “ശക്തമായി തിരിച്ചടിക്കാൻ” തങ്ങൾ സന്നദ്ധരാണെന്ന് ഇറാൻ വ്യക്തമാക്കി. ഖേഷ്ം ദ്വീപിന് നേരെ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ചൊവ്വാഴ്ച ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതികരണമുണ്ടായത്.

അമേരിക്ക ആക്രമണം തുടരുകയാണെങ്കിൽ ടെഹ്റാൻ ശക്തമായി പ്രതികരിക്കുമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. നിലവിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു നയതന്ത്ര കരാറിലെത്താൻ ഇരു രാജ്യങ്ങളും ഇപ്പോഴും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പുതിയ യുദ്ധത്തിനുള്ള സാധ്യതയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി തള്ളിക്കളയുന്നതിനിടയിലാണ് തിങ്കളാഴ്ച അമേരിക്ക ഇറാന്റെ ഖേഷ്ം ദ്വീപിന് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. യുഎസിൽ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇറാനുമായുള്ള ചർച്ചകളിൽ വലിയൊരു നയതന്ത്ര വഴിത്തിരിവുണ്ടായേക്കുമെന്ന് ട്രംപ് സൂചന നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടിയെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Iran says it is prepared to deliver a strong response to any lightning attack by the US.

More Stories from this section

family-dental
witywide