കെഎച്ച്എന്‍എ കേരള കണ്‍വന്‍ഷന്‍ 23,24,25 ന് ആലപ്പുഴയില്‍

ആലപ്പുഴ: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) കേരള കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 23,24,25 ന് ആലപ്പുഴയിലെ റമദാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. അമേരിക്കയില്‍ നിന്നുള്‍പ്പെടെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ആത്മീയ , കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.

പ്രധാന പരിപാടികൾ ഒക്ടോബര് 24നു നടക്കും . 24 നു രാവിലെ ബിസിനസ് മീറ്റോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. അമേരിക്കയിലെയും കേരളത്തിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സെഷനില്‍ ബിസിനസ് സാധ്യതകളും ഇരുരാജ്യങ്ങളിലെയും സംരംഭകര്‍ തമ്മിലുള്ള സഹകരണവും സംബന്ധിച്ച് ആശയവിനിമയം നടക്കും.

ഉച്ചയ്ക്കുശേഷം ധര്‍മസംഗമം , ആര്‍ഷദര്‍ശനം ,ധര്‍മസഭ എന്നീ മൂന്ന് സെഷനുകളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
ധര്‍മസംഗമ സെഷനില്‍ സംസ്ഥാനത്തെ വിവിധ ആശ്രമങ്ങളിലെയും മഠങ്ങളിലെയും ആചാര്യന്മാരും ഹിന്ദു സാമൂഹിക സംഘടനകളുടെ നേതാക്കളും ഒത്തുചേര്‍ന്ന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ധര്‍മം, സംസ്‌കാരം, സാമൂഹിക ജീവിതം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നതിനുള്ള വേദിയായിരിക്കും ഇത്. സ്വാമി ചിദാനന്ദപുരി, മഹാ മണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവർ ഈ പരിപാടികളിൽ പങ്കെടുക്കും .

ആര്‍ഷദര്‍ശനം സെഷനില്‍ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുകയും പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

വൈകുന്നേരം ധര്‍മ്മ സഭയോടെയാണ് കണ്‍വന്‍ഷന്‍ സമാപിക്കുക.
മന്ത്രിമാരായ രമേശ് ചെന്നിത്തല, ഷിബു ബേബി ജോണ്‍, കെ. എ. തുളസി, ഒ ജെ ജെനീഷ് , എംഎല്‍എമാരായ വി. മുരളീധരന്‍, ബി. ബി. ഗോപകുമാര്‍, റജി ചെറിയാന്‍, എ ഡി തോമസ് തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ് , കെ ജയകുമാര്‍ ഐ എ എസ് , ആഷാ മോനോന്‍, ഡോ എം ജി ശശിഭൂഷണ്‍, ഡോ. ജെ പ്രമീളാ ദേവി, രാജ് മോഹന്‍ പിള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹവും കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയത്തിനും സഹകരണത്തിനും വേദിയൊരുക്കുന്നതാണ് കണ്‍വന്‍ഷന്‍.

KHNA Kerala Convention to be held in Alappuzha from the 23rd

More Stories from this section

family-dental
witywide