കുടുംബപ്പകയും ലൈംഗികാരോപണവും രാഷ്ട്രീയ ആയുധമാക്കി രാമസ്വാമി; എമി ആക്ടനെതിരെയുള്ള പരസ്യത്തെ പ്രശംസിച്ച് ട്രംപ്

വാഷിംഗ്ടൺ: ഒഹായോ ഗവർണർ സ്ഥാനാർത്ഥി എമി ആക്ടനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി പുറത്തിറക്കിയ വിവാദ പരസ്യത്തെ പിന്തുണച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. എമി ആക്ടന്റെ അമ്മ അഭിനയിച്ച പരസ്യം പിൻവലിക്കണമെന്ന് ഒഹായോ ഗവർണർ മൈക്ക് ഡിവിൻ ഉൾപ്പെടെയുള്ള മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, പരസ്യം തുടരണമെന്ന നിർദ്ദേശവുമായി ട്രംപ് എത്തിയത്. പരസ്യം വളരെ മികച്ചതായതുകൊണ്ടാണ് മാധ്യമങ്ങൾ അതിനെതിരെ രംഗത്തുവരുന്നതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രതികരിച്ചു.

എമി ആക്ടൻ ഒരു കള്ളിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് രാമസ്വാമിയുടെ ക്യാമ്പയിൻ ടീം പുറത്തുവിട്ട പരസ്യം. വർഷങ്ങളായി എമിയുമായി അകന്നു കഴിയുന്ന അമ്മ ഡോണ ആർതറാണ് പരസ്യത്തിൽ മകൾക്കെതിരെ സംസാരിക്കുന്നത്. എന്നാൽ, പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ ഭർത്താവിൽ നിന്ന് താൻ നേരിട്ട ലൈംഗിക അതിക്രമങ്ങളെ വിവേക് രാമസ്വാമി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് എമി ആക്ടന്റെ കുടുംബം ആരോപിച്ചു. എമിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വ്യക്തിയോടൊപ്പമാണ് അമ്മ ഡോണ ജീവിച്ചതെന്നും, പരസ്യം അങ്ങേയറ്റം തരംതാണതാണെന്നും എമിയുടെ സഹോദരൻ ഫിലിപ്പ് സ്റ്റേൺസ് പ്രതികരിച്ചു.

ഇക്കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, സ്വന്തം അമ്മ മകൾക്കെതിരെ രംഗത്തുവന്നത് ഗൗരവമുള്ള കാര്യമാണെന്നുമാണ് ട്രംപിന്റെ വാദം. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഈ തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും നാണംകെട്ട പരസ്യമാണിതെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി നാൻസി മേസ് ഉൾപ്പെടെയുള്ളവർ വിമർശിച്ചു.-

Ramaswamy turns family feuds and sexual allegations into political weapons; Trump praises advertisement targeting Amy Acton.

More Stories from this section

family-dental
witywide