
ഫിന്നി രാജു ഹൂസ്റ്റൺ
ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൂശിൻ സ്നേഹം’ ലൈവ് ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23-ന് (ഞായറാഴ്ച) വൈകിട്ട് 5.30-ന് ഫിലഡൽഫിയയിൽ (Philadelphia India Christian Assembly, 455 Tomlinson Road, Philadelphia, PA 19116 ) നടക്കും.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്‌സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന പ്രമുഖ ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), സാംസൺ ഹെവൻലി ബ്റ്റ്സ് സംഘവും സംഗീതപരിപാടിക്ക് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും. വിവിധ ഭാഷകളിലൂടെ ആത്മീയ സന്ദേശം പകരുന്ന ഈ സംഗീതവിരുന്ന് വിശ്വാസികൾക്ക് അനുഗ്രഹകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രയർ മൗണ്ട് മീഡിയ ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. ഗ്ലോബൽ ട്രാവൽ എക്സ്പെർട്സ് (റെജി ഫിലിപ്പ്), എം ആൻഡ് ജെ പ്രിന്റിംഗ് (മാത്യു സാമുവൽ), സിന്ദാക് ഇൻവെസ്റ്റ്മെന്റ് & റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ) എന്നിവരാണ് പ്രധാന സ്പോൺസർമാർ.
പരിപാടിയുടെ വിജയത്തിനായി നൈനാൻ മത്തായി, മാത്യു സാമുവൽ, സ്റ്റീഫൻ ജോൺ, ജോമോൻ, സ്റ്റാൻലി ജോർജ്ജ്, തോമസ് ചാണ്ടി, സുമോദ് ജേക്കബ്, സൂസൻ സാംസൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് നൈനാൻ മത്തായി– 215-760-0447, മാത്യു സാമുവൽ– 215-850-7348, സ്റ്റീഫൻ ജോൺ – 267-239-1094, ജോമോൻ – 267-357-2863, സ്റ്റാൻലി ജോർജ്ജ് – 215-552-6668, തോമസ് ചാണ്ടി – 201-446-5027, സുമോദ് ജേക്കബ് – 267-250-5383, സൂസൻ സാംസൺ – 267-469-1892 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും ഈ അനുഗ്രഹീത സംഗീതസായാഹ്നത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഈ സംഗീതോത്സവം ഏവർക്കും അവിസ്മരണീയ അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
‘Love of the Cross’ Christian Music Festival in Philadelphia on August 23














