‘മാർക്കോ റൂബിയോയ്ക്ക് പകരക്കാരനില്ല’; പദവിമാറ്റ റിപ്പോർട്ട് തള്ളി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്കു പിന്നാലെ ഭരണതലത്തിൽ അഴിച്ചുപണിക്ക് നീക്കമെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പകരക്കാരനായി ഗോറിനെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് അദ്ദേഹം തള്ളിയത്.

തിരഞ്ഞെടുപ്പിനു പിന്നാലെ ട്രംപ് ഭരണകൂടത്തിൽ നിർണായക പദവികളിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗോറിന്റെ പേര് ഉയർന്നത്. വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുള്ള ഗോർ, പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം കൂടുതൽ ഉത്തരവാദിത്തമുള്ള പദവിയിലേക്ക് എത്താനുള്ള നീക്കങ്ങൾ അദ്ദേഹം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ ഗോറിന് കൂടുതൽ പ്രധാനപ്പെട്ട ചുമതല ലഭിച്ചേക്കുമെന്നാണ് വാഷിങ്ടൻ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി വാഷിങ്ടൻ സൺ’ റിപ്പോർട്ട് ചെയ്തത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ പിൻഗാമി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഗോറിന്റെ പേര് പരിഗണനയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശകാര്യ ഉപസെക്രട്ടറി ക്രിസ് ലാൻഡോയുടെ പിൻഗാമിയാകാനുള്ള സാധ്യതയും ചർച്ചയായതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ ഗോറും ട്രംപ് ഭരണകൂട വൃത്തങ്ങളും ശക്തമായി നിഷേധിച്ചു.

റിപ്പോർട്ട് പൂർണമായും അസംബന്ധമാണെന്ന് ഗോർ പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും യോഗ്യനും പ്രഗത്ഭനും മികച്ചവനുമായ വിദേശകാര്യ സെക്രട്ടറിയാണ് മാർക്കോ റൂബിയോയെന്നും അദ്ദേഹത്തിന് പകരക്കാരനില്ലെന്നും ഗോർ വ്യക്തമാക്കി. റൂബിയോ തന്റെ അടുത്ത സുഹൃത്താണെന്നും ഇന്ത്യയിലെ യുഎസ് അംബാസഡറായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പദവിയിലും തനിക്ക് താൽപര്യമില്ലെന്നും ഗോർ കൂട്ടിച്ചേർത്തു.ഗോർ മറ്റൊരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.

‘Marco Rubio irreplaceable’: Sergio Gor rejects report suggesting post-midterms role change

More Stories from this section

family-dental
witywide