പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ; അപ്ഗ്രഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവ്

സംസ്ഥാനത്ത് വിവിധ സോഷ്യല്‍മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ. എഐ അപ്ഗ്രഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവാണെന്നും പിഴവ് പരിഹരിച്ചെന്നും കേരള പോലീസ് സൈബര്‍ വിഭാഗത്തെ മെറ്റ അറിയിച്ചു. കൂടാതെ, കണ്ടന്റ് നീക്കം ചെയ്തത് ആരുടേയും നിര്‍ദേശപ്രകാരമല്ലെന്നും മെറ്റയുടെ ഇന്ത്യന്‍ നോഡല്‍ ഓഫീസർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ നിന്ന് മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാന സർക്കാരിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ് മെറ്റയോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടത്.

തുടർന്ന്, സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു. സൈബര്‍ ഓപറേഷന്‍ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ്ങിനെ അറിയിച്ചു.

Meta explains post removals; error occurred during an upgrade.

More Stories from this section

family-dental
witywide