മോദി മുന്നറിയിപ്പ് നൽകി, യൂറോപ്പ് അവഗണിച്ചു: ചൈനീസ് ഇറക്കുമതിയിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ

ന്യൂഡൽഹി: ചൈനയുടെ വിപണി തന്ത്രത്തെക്കുറിച്ചുള്ള ഇന്ത്യയുടെ മുന്നറിയിപ്പുകൾ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ ശ്രദ്ധിച്ചില്ലെന്ന് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ചും നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചും അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്.

വിലകുറഞ്ഞ വിദേശ ഉൽപ്പന്നങ്ങൾ വ്യാപകമായി ഇറക്കുമതി ചെയ്യുന്നത് മൂലം ആഭ്യന്തര വ്യവസായങ്ങൾ തകരുകയും, ക്രമേണ വിദേശ വിതരണക്കാരെ പൂർണ്ണമായി ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മുൻപേ യൂറോപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് അത് ശ്രദ്ധിക്കാതിരുന്ന യൂറോപ്പ് ഇന്ന് അതിന്റെ അനന്തരഫലങ്ങൾ തിരിച്ചറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മുൻഗണനാ പട്ടികയിൽ ഇന്ത്യക്കാണ് ഒന്നാം സ്ഥാനമെന്നും, വിശ്വസിക്കാവുന്ന മികച്ച പങ്കാളിയായാണ് ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ബൽജിയം ആഗ്രഹിക്കുന്നതായും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബാർട്ട് ഡി വെവർ വ്യക്തമാക്കി.

Modi warned, Europe ignored: Belgian PM Bart de Wever says he now regrets Chinese imports

Also Read

More Stories from this section

family-dental
witywide