നാളെ ഞങ്ങൾ വരുന്നുണ്ട്: നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി സിജെപി; അടിയന്തരാവസ്ഥയിൽ പോലും ട്രെയിനുകൾ റദ്ദാക്കിയിട്ടില്ല, മോദി രക്തസമ്മർദം പരിശോധിക്കണം

ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ. സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ, വക്താവ് സൗരവ് ദാസ്, സഹ കൺവീനർ അശുതോഷ് റങ്ക എന്നിവരാണ് മോദിക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തിയത് . സിജെപിയുടെ ഇൻസ്റ്റഗ്രാം പേജിലെ വീഡിയോയിലായിരുന്നു ഇരുവരുടെയും പ്രതികരണം.

ഇപ്പോൾ നമ്മുടെ വിശ്വഗുരു 56 ഇഞ്ചിന്റെ മഹാമാനവൻ റെയിൽവേ അടച്ചുപൂട്ടി. കാരണം നാളെ നമ്മൾ പ്രതിഷേധിക്കാൻ പോവുകയാണ്. മോദിജി ഉണ്ടാക്കുന്ന ഈ അന്തരീക്ഷം വളരെ നല്ലതാണ്. മോദിജി, നിങ്ങളുടെ ആരോഗ്യം ഒക്കെ തൃപ്തികരമല്ലേ? കൂടുതൽ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലല്ലോ? സർ, കൃത്യസമയത്ത് ബ്ലഡ് പ്രഷർ പരിശോധിച്ചുകൊണ്ടിരിക്കൂ. റെയിൽവേകൾ അടച്ചുപൂട്ടി. ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയുടെ സമയത്ത് പോലും റെയിൽവേ അടച്ചുപൂട്ടിയിരുന്നില്ല. ഭായ്, നിങ്ങളുടെ വലതുപക്ഷത്തെ ആളുകൾ പറയുന്നത് ജനങ്ങൾ ഡൽഹിയിൽ എത്തുന്നില്ലെന്നാണ്. എന്നാൽ നിങ്ങളുടെ പപ്പ പേടിച്ചിട്ട് അവിടെ എല്ലാം അടച്ചുപൂട്ടിയിരിക്കുന്നു. റെയിൽവേ അടച്ചു, മെട്രോകൾ അടച്ചു… സർ, നിങ്ങളുടെ ബ്ലഡ് പ്രഷർ പരിശോധിച്ചുകൊണ്ടിരിക്കൂ.

57 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി ഭായ്. ഗവൺമെന്റ് ഓഫ് ഇന്ത്യ ഡൽഹി ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭായ്, എനിക്ക് ഇപ്പോൾ സത്യത്തിൽ സച്ചിൻ ശർമ്മയുടെ (ഡൽഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണർ) മുഖം ഒന്ന് കാണണം. ജനറൽ ഡയർ. സാരമില്ല സർ, എന്തായാലും നാളെ ഞങ്ങൾ വരുന്നുണ്ട്. നാളെ കാണാം, ബൈ ബൈ എന്നിങ്ങനെയാണ് സിജെപി നേതാക്കളുടെ പ്രതികരണം.

“We are coming tomorrow”: CJP takes a dig at Narendra Modi; notes that trains were not cancelled even during the Emergency and suggests Modi should get his blood pressure checked.

More Stories from this section

family-dental
witywide