യുഎസ് വ്യോമതാവളത്തിന് സമീപം വിചിത്ര വിമാനം, രഹസ്യ ബോംബറെന്ന് സംശയം

അമേരിക്കയിലെ കാൻസാസിലുള്ള മക്കോണൽ വ്യോമതാവളത്തിന് സമീപം വിചിത്ര രൂപത്തിലുള്ള വിമാനം കണ്ടെത്തിയത് വൻ ചർച്ചയാകുന്നു. സ്റ്റെൽത്ത് ബോംബറിന് സമാനമായ ആകൃതിയുള്ള ചാരനിറത്തിലുള്ള വലിയ വിമാനം പറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധനേടിയത്. നിർമാണ ഘട്ടത്തിലുള്ള അതിനൂതന ബി-21 റെയ്ഡർ (B-21 Raider) സ്റ്റെൽത്ത് ബോംബറാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിമാനമേതാണെന്ന് യു.എസ് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പരീക്ഷണപ്പറക്കലിന്റെയോ പരിശീലനത്തിന്റെയോ ഭാഗമായിട്ടാകാം വിമാനം വ്യോമതാവളത്തിന് സമീപമെത്തിയതെന്നാണ് കരുതുന്നത്. ഇത് പുതിയ ബി-21 റെയ്ഡർ ആണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, അമേരിക്ക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലാത്ത ആർ.ക്യു-170 അല്ലെങ്കിൽ ആർ.ക്യു-180 ഡ്രോണുകളിൽ ഒന്നാകാമെന്നും അഭിപ്രായമുണ്ട്. ഇന്ധനം നിറയ്ക്കാനായി എത്തിയ ബി-2 സ്പിരിറ്റ് എന്ന പഴയ സ്റ്റെൽത്ത് ബോംബറാകാനുള്ള സാധ്യതയും വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല.

നോർത്രോപ്പ് ഗ്രുമ്മൻ കമ്പനി നിർമിക്കുന്ന, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര സ്റ്റെൽത്ത് ബോംബറാണ് ബി-21 റെയ്ഡർ. 69.2 കോടി ഡോളർ നിർമാണച്ചെലവുള്ള ഈ അതിനൂതന വിമാനം 2022-ലാണ് ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിച്ചത്. ഭാവിയിൽ ഇത്തരം നൂറോളം വിമാനങ്ങൾ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന യു.എസ് വ്യോമസേനയുടെ പ്രധാന അറ്റാക്കിംഗ് ആയുധമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Mysterious Aircraft Spotted Near US Air Force Base Sparks Stealth Bomber Rumors

More Stories from this section

family-dental
witywide