ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അംഗങ്ങളെ നാസ പ്രഖ്യാപിച്ചു. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. നാസ ആസ്ട്രോനോട്ട് റാൻഡി ബ്രെസ്നിക് ആണ് മിഷൻ കമാൻഡർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൂക പെർമിറ്റാനോ മിഷൻ പൈലറ്റാകും. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി അംഗമാണ് പൈലറ്റായ ലൂക പർമിറ്റാനോ. ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള നാസയുടെ ആസ്ഥാനമായ ജോൺസൺ സ്‌പേസ് സെന്ററിൽ നിന്നുള്ള തത്സമയ ബ്രീഫിംഗിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ് ഫോറിന് മുന്നോടിയായ ദൗത്യം. 2027 ൽ നടക്കുന്ന ദൗത്യം ലക്ഷ്യമിടുന്നത് ഭ്രമണപഥത്തിൽ വെച്ച് മറ്റ് പേടകങ്ങളുമായി ഡോക് ചെയ്യുന്നതടക്കമുള്ള നിർണായക പരീക്ഷണങ്ങളാണ് . മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കാനും ഭാവിയിൽ ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് അടിത്തറ പാകാനും ലക്ഷ്യമിടുന്ന നാസയുടെ വിശാലമായ ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് ആർട്ടെമിസ് 3.
NASA announces Artemis 3 crew members









