യു.എസ്സുമായി ആണവ ചർച്ചകളില്ല; മുൻഗണന യുദ്ധം അവസാനിപ്പിക്കാനെന്ന് ഇറാൻ

ടെഹ്‌റാൻ: തങ്ങളുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആണവവിഷയങ്ങളിൽ എപ്പോൾ, എങ്ങനെ ഇടപെടണമെന്ന് ഇറാന് വ്യക്തമായ ബോധ്യമുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ ഫയലിലെ വിശദാംശങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഈ ഘട്ടത്തിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും വക്താവ് സ്ഥിരീകരിച്ചു. പ്രദേശത്ത് യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ ഔദ്യോഗിക പ്രതികരണം.

No nuclear talks with US; Iran says priority is to end war

More Stories from this section

family-dental
witywide