ഇറാനെതിരെ വൻ ആക്രമണത്തിന് ട്രംപിൻ്റെ ആലോചന; അന്തിമ തീരുമാനം ഉടൻ, കണ്ണിന് പകരം തല എന്നതാണ് ട്രംപിൻ്റെ രീതിയെന്ന് മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇറാനുമേലുള്ള അമേരിക്കൻ സൈനിക ആക്രമണങ്ങൾ നാടകീയമായി ശക്തമാക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ സൈനിക നീക്കങ്ങൾ ട്രംപിൻ്റെ പരിഗണനയിലുണ്ടെന്ന് രണ്ട് മുതിർന്ന ഭരണകൂട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണം സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡൻ്റ് ഇതുവരെ കൈക്കൊണ്ടിട്ടില്ല.

‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായതിന് സമാനമായോ, അല്ലെങ്കിൽ അതിനേക്കാൾ വലിയ തോതിലുള്ള പൂർണ്ണമായ ആക്രമണ പരമ്പരയ്ക്കോ ഉള്ള സാധ്യതകളാണ് നിലവിൽ യുഎസ് ഭരണകൂടം പരിശോധിക്കുന്നത്.

ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾക്ക് അവർ വലിയ വില നൽകേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. ഫിലിപ്പീൻസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് റൂബിയോ നിലപാട് വ്യക്തമാക്കിയത്.

“കണ്ണിന് കണ്ണ് എന്നതല്ല, പകരം കണ്ണിന് പകരം തല എന്നതാണ് ട്രംപ് സർക്കാരിൻ്റെ നയം. ഇറാൻ വളരെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും,” എന്ന് റൂബിയോ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അടുത്തിടെ നടത്തിയ പ്രസ്താവനകളെ പരാമർശിച്ചുകൊണ്ടായിരുന്നു റൂബിയോയുടെ ഈ കടുത്ത പ്രതികരണം. നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക അസ്വാരസ്യങ്ങൾ കൂടുതൽ വഷളാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Trump’s plan for a major attack on Iran; Final decision soon

More Stories from this section

family-dental
witywide