യുഎസ് സർക്കാർ ഏജൻസികളുടെ വിവരങ്ങൾ ആക്‌സസ് ചെയ്ത് ഓപ്പൺഎഐ ഏജന്റുകൾ

യുഎസ് സർക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളിൽ പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ ആക്‌സസ് ചെയ്തതായി റിപ്പോർട്ട്. സെൻസസ് ബ്യൂറോ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (SEC) എന്നിവയുടെ വെബ്‌സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. SEC.gov, Investor.gov എന്നീ സൈറ്റുകളുമായി കമ്പനിയുടെ എഐ ഏജന്റ് സംവിധാനങ്ങൾ ഇടപഴകിയതായും Census.gov-ൽ പൊതുവായി ലഭ്യമായ വിവരങ്ങൾ ആക്‌സസ് ചെയ്തതായും സംഭവത്തെക്കുറിച്ച് അറിവുള്ളവർ പറഞ്ഞു.

സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനാൽ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ പരിശീലനത്തിനും വിലയിരുത്തലിനുമിടെ തങ്ങളുടെ മോഡലുകൾ ഈ വെബ്‌സൈറ്റുകളിൽ നിന്ന് പൊതുവായി ലഭ്യമായ വിവരങ്ങൾ ആക്‌സസ് ചെയ്തതായി ഓപ്പൺഎഐയും സ്ഥിരീകരിച്ചു. സാങ്കേതികവിദ്യയുടെ വിലയിരുത്തലിനിടെ തങ്ങളുടെ എഐ മോഡലുകൾ സന്ദർശിച്ചതിനെ തുടർന്ന് വെബ്‌സൈറ്റുകൾക്ക് തടസ്സമുണ്ടായിരിക്കാമെന്ന് കണ്ടെത്തിയ സർക്കാർ സ്ഥാപനങ്ങളും സർവകലാശാലകളും ഉൾപ്പെടെ “ഡസൻ കണക്കിന്” സ്ഥാപനങ്ങളെ വിവരം അറിയിച്ചതായി വെള്ളിയാഴ്ച നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വിശദമായ ബ്ലോഗ് പോസ്റ്റിൽ, വിവിധ സ്ഥാപനങ്ങളെ അറിയിച്ച സംഭവങ്ങളെക്കുറിച്ചും കമ്പനി വിശദീകരിച്ചു. ചില സാഹചര്യങ്ങളിൽ ഓൺലൈൻ സേവനങ്ങളുടെ സുരക്ഷാ നിയന്ത്രണങ്ങൾ സോഫ്റ്റ്‌വെയർ മറികടന്നിരിക്കാമെന്നും ചില സേവനങ്ങളുടെ ലഭ്യതയെ ബാധിച്ചിരിക്കാമെന്നും കമ്പനി പറഞ്ഞു. ഓപ്പൺഎഐക്ക് പുറത്തുള്ള ഏതെങ്കിലും വെബ്‌സൈറ്റിനെയോ സേവനത്തെയോ തെറ്റായ രീതിയിൽ പ്രവർത്തിച്ച എഐ മോഡൽ “പ്രതികൂലമായി ബാധിച്ചിരിക്കാം” എന്ന സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് എഐ മോഡൽ അബദ്ധത്തിൽ ഹഗ്ഗിങ് ഫേസിനെ ഹാക്ക് ചെയ്തതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ പരിധി വിപുലീകരിക്കുന്നതിനിടെയാണ് ഈ സംഭവങ്ങൾ കമ്പനി കണ്ടെത്തിയത്. ബാധിക്കപ്പെട്ട വെബ്‌സൈറ്റുകളിൽ സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുമേഖലാ ഏജൻസികൾ, മറ്റ് സംഘടനകൾ എന്നിവ നടത്തുന്ന സൈറ്റുകളും ഉൾപ്പെടുന്നതായി ഓപ്പൺഎഐ അറിയിച്ചു.

OpenAl’s agents accessed public data of US agencies

More Stories from this section

family-dental
witywide