ട്രംപിന് പാകിസ്ഥാൻ്റെ പ്രശംസ; യുഎസ്-ഇറാൻ ചർച്ചകളിൽ ശുഭപ്രതീക്ഷയെന്ന് പാക് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

ഇസ്ലാമാബാദ്: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ നടന്നു വരുന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ “അർത്ഥവത്തായ പുരോഗതി” കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും, ശാശ്വതവും സമാധാനപരവുമായ ഒരു പരിഹാരം ഉടൻ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാനെന്നും അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കി.

ആഗോള സമാധാനത്തിനായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തുന്ന “അസാധാരണമായ ശ്രമങ്ങളെ” പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രശംസിച്ചു. സമാധാന ചർച്ചകളുമായി മുന്നോട്ട് പോകാൻ പാകിസ്ഥാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും, അടുത്ത ഘട്ട ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യം സന്നദ്ധമാണെന്നും ഷെഹബാസ് ഷെരീഫ് അറിയിച്ചു. മേഖലയിലെ സമാധാന അന്തരീക്ഷം വീണ്ടെടുക്കുന്നതിൽ ഈ ചർച്ചകൾ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

Pakistan praises Trump; Pakistan PM and Foreign Minister express optimism over US-Iran talks

More Stories from this section

family-dental
witywide