സ്വകാര്യ അവയവം മുറിച്ചുമാറ്റി പെട്രോളൊഴിച്ച് തീകൊളുത്തി; അമേരിക്കയിൽ യുവാവിനെതിരെ കേസ്

വാഷിങ്ടൺ: അമേരിക്കയിലെ ഇൻഡിയാന സംസ്ഥാനത്ത് സ്വകാര്യ അവയവം മുറിച്ചുമാറ്റി അതിന് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ 36-കാരനെതിരെ തീവെച്ചതിന് കുറ്റം ചുമത്തി. കേസിൽ ഫോർട്ട് വെയ്ന്‍ സ്വദേശിയായ ക്രിസ്റ്റഫർ പെഡൻ എന്നയാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. മേയ് 6-ന് അയൽവാസിയുടെ ഗാരേജിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ആദ്യം നഗരത്തിലെ മറ്റൊരിടത്ത് തനിക്ക് കുത്തേറ്റതാണെന്ന് പെഡൻ പോലീസിനോട് പറഞ്ഞിരുന്നെങ്കിലും, പിന്നീട് അത് വ്യാജമാണെന്ന് സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. അന്വേഷണത്തിൽ, ഗാരേജിനുള്ളിൽ അടുക്കളക്കത്തി ഉപയോഗിച്ച് സ്വന്തം സ്വകാര്യ അവയവം മുറിച്ചുമാറ്റിയ ശേഷം അതിന് പെട്രോളൊഴിച്ച് ഗാരേജിന്റെ പ്രവേശന ഭാഗത്ത് വെച്ച് തീകൊളുത്തിയതായും ഇതുമൂലം തീപിടിത്തമുണ്ടായതായും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് തീവെപ്പ് കേസായാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് പെട്രോൾ കാൻ, നാല് ലൈറ്ററുകൾ, ഒരു അടുക്കളക്കത്തി എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും പ്രതി അടുത്ത ആഴ്ച കോടതിയിൽ ഹാജരാകുമെന്നും അധികൃതർ അറിയിച്ചു.

US man charged with arson after cutting off private part, setting it ablaze in neighbour’s garage

More Stories from this section

family-dental
witywide