മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മാതാപിതാക്കൾ 39 വർഷത്തിന് ശേഷം പിടിയിൽ

ഫ്രാൻസിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്ക് തടവുശിക്ഷ. ഇനാസ് തൗലൂബ് എന്ന കുട്ടിയുടെ അമ്മയ്ക്ക് 20 വർഷവും അച്ഛന് 15 വർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയാണ് പതിറ്റാണ്ടുകളായി തിരിച്ചറിയപ്പെടാതിരുന്ന കുട്ടിയുടെ വിവരങ്ങൾ കണ്ടെത്തിയത്.

1987 ഓഗസ്റ്റ് 11ന് എ10 ഹൈവേയ്ക്ക് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റതിന്റെയും തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതിന്റെയും പാടുകളുണ്ടായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് മൃതദേഹം സമീപത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

2018ൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച കുട്ടിയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇത് പഴയ കേസിലെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടതോടെ മരിച്ച കുട്ടി ഇനാസ് തൗലൂബ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് മാതാപിതാക്കളിലേക്ക് അന്വേഷണം എത്തിയത്.

കുട്ടിയെ പീഡിപ്പിച്ചതിലും കൊലപാതകത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അമ്മയ്ക്കും അച്ഛനും കോടതി തടവുശിക്ഷ വിധിച്ചത്. സംഭവത്തിൽ പങ്കില്ലെന്ന അച്ഛന്റെ അഭിഭാഷകരുടെ വാദവും കോടതി തള്ളി.

More Stories from this section

family-dental
witywide