സ്വയം പുകഴ്ത്തി കാഷ് പട്ടേൽ, ട്രംപിനും പ്രശംസ; അമേരിക്കയെ കൂടുതൽ സുരക്ഷിതമാക്കിയത് എഫ്ബിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് അവകാശവാദം

വാഷിം​ഗ്ടൺ: തന്റെ നേതൃത്വത്തിലുള്ള എഫ്ബിഐയുടെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച് ഡയറക്ടർ കാഷ് പട്ടേൽ. അമേരിക്കയുടെ ചരിത്രത്തിൽ കുറ്റകൃത്യങ്ങൾ ഇത്രയധികം കുറഞ്ഞ മറ്റൊരു കാലഘട്ടമില്ലെന്നും, അമേരിക്കയെ ഏറ്റവും സുരക്ഷിതമാക്കിയത് എഫ്ബിഐ ആണെന്നും അദ്ദേഹം തന്റെ പ്രാരംഭ പ്രസ്താവനയിൽ വ്യക്തമാക്കി. ഹിംസാത്മക കുറ്റവാളികളെയും ഗ്യാങ് അംഗങ്ങളെയും പിടികൂടിയതിലെ കണക്കുകളും, മൂന്ന് ടണ്ണിലധികം ഫെന്റനിൽ പിടിച്ചെടുത്തതുൾപ്പെടെയുള്ള വിവിധ നേടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

അമേരിക്കയിലെ കൊലപാതക നിരക്ക് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നും ഇത് എളുപ്പമുള്ളൊരു കാര്യമല്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിക്കാണിച്ചു. എഫ്ബിഐയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബ്യൂറോയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ടാസ്ക് ഫോഴ്സ് ഓഫീസർമാരെ ഉൾപ്പെടുത്തിയതും തന്ത്രപരമായ വിവരകേന്ദ്രം നിർമ്മിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

2025-ലെ തന്റെ സ്ഥിരീകരണ ഹിയറിംഗിനെ അനുസ്മരിച്ചുകൊണ്ട്, എഫ്ബിഐ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമായ ഒന്നായി മാറണമെന്നും, ബ്യൂറോക്രസി പൂർണ്ണമായും ഒഴിവാക്കണമെന്നും, നിയമപാലകരുടെ പക്ഷപാതപരമായ പ്രവണതകൾ അവസാനിപ്പിക്കണമെന്നും, സാങ്കേതിക പുരോഗതി ഉൾക്കൊള്ളണമെന്നും, പങ്കാളികളുമായി സഹകരിക്കണമെന്നും, ഏറ്റവും ഉപരിയായി നല്ല പൊലീസുകാർക്ക് അവരുടെ ജോലി ചെയ്യാൻ അനുവാദം നൽകണമെന്നും അന്ന് താൻ പറഞ്ഞിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ തങ്ങൾ ഈ ലക്ഷ്യം കൈവരിക്കുക മാത്രമല്ല ചെയ്തതെന്നും, അത് വിജയകരമായി നടപ്പിലാക്കിയെന്നും അദ്ദേഹം അഭിമാനത്തോടെ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide