ഇഡി റെയ്ഡിൽ പ്രതിഷേധം; ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് സിപിഐഎം പ്രവർത്തകർ, മൂന്ന് കാറുകളുടെ ചില്ല് തകർത്തു

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയായി തിരിച്ചിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തു. ഇഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങൾ വളഞ്ഞു. ഇഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണമായി തകർത്തു. പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയതിനെ തുടർന്ന് പൊലീസ് ലാത്തിവീശി.

പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ പ്രവർത്തകരുടെ പ്രതിഷേധം മൂലം ഉദ്യോ​ഗസ്ഥർക്ക് മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ഇഡി ഉദ്യോ​ഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ എം വി ജയരാജൻ ആവശ്യപ്പെട്ടു.

പിണറായിയുടെ വീടിന് മുന്നിൽ വൻ പ്രതിഷേധമായിരുന്നു സിപിഐഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ കണ്ണൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഐഎം രം​ഗത്തെത്തുകയായിരുന്നു. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.

Protest against ED raid; CPM workers vandalize officials’ vehicles, smash windows of three cars

More Stories from this section

family-dental
witywide