ബഹ്‌റൈനും കുവൈറ്റിനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ

ദോഹ: ബഹ്‌റൈനും കുവൈറ്റിനും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായി വിമർശിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് ഖത്തർ വ്യക്തമാക്കി.

മേഖലയിൽ അനാവശ്യമായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പ്രതികരിച്ചു.

പ്രശ്നങ്ങൾ വഷളാക്കാതെ നയതന്ത്രപരമായ ചർച്ചകളുടെ പാത സ്വീകരിക്കണമെന്നും, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ അടിയന്തരമായി ശ്രമിക്കണമെന്നും ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു.

Qatar strongly condemns Iran’s attacks on Bahrain and Kuwait

More Stories from this section

family-dental
witywide