ഐടി തകരാർ പരിഹരിച്ചു; അമേരിക്കൻ എയർലൈൻസ് സർവീസുകൾ പുനരാരംഭിച്ചു

ന്യൂയോർക്ക്: സാങ്കേതിക തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട അമേരിക്കൻ എയർലൈൻസിൻ്റെ രാജ്യവ്യാപക സർവീസുകൾ പുനരാരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ സിസ്റ്റങ്ങളിലുണ്ടായ കണക്റ്റിവിറ്റി പ്രശ്നങ്ങളെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകളാണ് തകരാർ പരിഹരിച്ച ശേഷം വീണ്ടും തുടങ്ങിയത്.

ചില സാങ്കേതിക പ്രശ്നങ്ങൾ സിസ്റ്റത്തെ താൽക്കാലികമായി ബാധിച്ചുവെന്നും, പ്രശ്നം പരിഹരിച്ചതോടെ വിമാനങ്ങൾ വീണ്ടും പുറപ്പെട്ടു തുടങ്ങിയെന്നും അമേരിക്കൻ എയർലൈൻസ് ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചു. യാത്രാതടസ്സം നേരിട്ടതിൽ കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചിട്ടുണ്ട്.

ഐടി തകരാർ മൂലം രാജ്യത്തെ എല്ലാ എയർപോർട്ടുകളിലെയും സർവീസുകളെ ബാധിച്ചതിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഐടി വിഭാഗം അടിയന്തിരമായി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. നിലവിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.

IT outage resolved; American Airlines services resume

More Stories from this section

family-dental
witywide