സി.എം.ആർ.എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ സി എം ആർ എല്ലിൻ്റെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തടയണമെന്ന ഹർജിയാണ് തള്ളിയത്. ഇ ഡി അന്വേഷണം നിയമപരമെന്ന് കോടതി.

ഇഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിര്‍ണായക വിധി. സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണമില്ല. സി എം ആർ എല്ലിൻ്റെ സാമ്പത്തിക ഇടപാടുകൾ ഇ ഡിക്ക് പരിശോധിക്കാമെന്നും വിധി വ്യക്തമാക്കുന്നു. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. 

Setback for CMRL; High Court allows ED investigation to continue

More Stories from this section

family-dental
witywide