മാസപ്പടി കേസ്: വീണയുടെ ‘ചുവന്ന ഡയറി’ ഫൊറൻസിക് പരിശോധനയ്ക്ക്; ഇ.ഡി കോടതിയിലേക്ക്

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്ക് ചുറ്റും അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഒമ്പത് പേജുകളുള്ള ‘ചുവന്ന ഡയറിയും’ ഐഫോണും ശാസ്ത്രീയമായ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നു. ഇതിനായി ഇ.ഡി ഉടൻ തന്നെ പ്രത്യേക കോടതിയെ സമീപിക്കും.

ഡയറിയിലെ കയ്യെഴുത്തും സാമ്പത്തിക ഇടപാട് വിവരങ്ങളും ടി. വീണയുടേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുകയാണ് ഫൊറൻസിക് പരിശോധനയുടെ പ്രധാന ലക്ഷ്യം. ദുബായിലേക്ക് 85 ലക്ഷത്തോളം രൂപ കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും, കോടിക്കണക്കിന് രൂപയുടെ മറ്റ് അവിഹിത സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഈ ഡയറിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

ഡയറിക്കൊപ്പം പിടിച്ചെടുത്ത ഐഫോണിലെ ഡിജിറ്റൽ തെളിവുകളും ചാറ്റുകളും കൂടുതൽ വ്യക്തതയോടെ വീണ്ടെടുക്കാൻ ശാസ്ത്രീയ പരിശോധനയിലൂടെ സാധിക്കുമെന്നാണ് ഇ.ഡി കണക്കുകൂട്ടുന്നത്. ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവരുന്നതോടെ, വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ കടുത്ത നിയമനടപടികളിലേക്കും ചോദ്യം ചെയ്യലുകളിലേക്കും ഇ.ഡി കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

Masappadi Case: Veena’s ‘Red Diary’ Set for Forensic Examination; ED Approaches Court

More Stories from this section

family-dental
witywide