“ഒപ്പുവെക്കൽ കുറ്റസമ്മതമല്ല, കള്ളപ്പണമെന്ന് വീണ സമ്മതിച്ചിട്ടില്ല” ; ഇ ഡി പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇ ഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന് വീണാ വിജയൻ അംഗീകരിച്ചുവെന്ന വാർത്തകൾ പൂർണമായും വ്യാജപ്രചാരണമാണെന്ന് സി പി എം നേതാവും മുൻ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് എം.എൽഎ. ഇത്തരം കഥകൾ മെനയുന്നവർക്ക് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത്തരം വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം രാഷ്ട്രീയ വേട്ടയാടലുകളെ ഭയപ്പെടില്ല. ചോദ്യം ചെയ്യലിനിടെ ഒപ്പുവെച്ച രേഖകളിലെ കാര്യങ്ങൾ കുറ്റസമ്മതത്തിന്റെ തെളിവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെയും വ്യാജ പ്രചാരണങ്ങളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

“Signing is not an admission of guilt; Veena has not admitted that the money was ‘black money'” — Mohammed Riyas lashes out at ED’s claims.

More Stories from this section

family-dental
witywide