എസ്എഫ്ഐ-പൊലീസ് പോർവിളി: കന്റോൺമെന്റ് സിഐ സതീഷ് കുമാറിനും എസ്ഐ ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ്, ഫേസ്ബുക്ക് പോസ്റ്റിനും ഭീഷണിക്കും മറുപടി പറയണം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷങ്ങൾക്ക് പിന്നാലെ പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് സി.ഐ സതീഷ് കുമാറിനും എസ്.ഐ ജി. ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ്. സിറ്റി പൊലീസ് കമ്മീഷണർ നൽകിയ നോട്ടീസിന് നാല് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. സംഭവത്തിൽ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

കേസിലെ പ്രതിയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ എസ്.ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. കൂടാതെ, എസ്.എഫ്.ഐ പ്രവർത്തകരെ വെല്ലുവിളിച്ച് സി.ഐ സതീഷ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഈ രണ്ട് കാര്യങ്ങളും സേനയുടെ അച്ചടക്കം ലംഘിക്കുന്നതാണെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അതിനിടെ, തലസ്ഥാനത്തെ പോർവിളികൾക്കും വിവാദങ്ങൾക്കും പിന്നാലെ അവധിയിൽ പോയ കന്റോൺമെന്റ് എസ്.എച്ച്.ഒയെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു. എസ്.എച്ച്.ഒ അവധിയിൽ പോയതിലും എസ്.ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടതിലും കോൺഗ്രസ് സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ആഭ്യന്തരവകുപ്പിന്റെ തിരക്കിട്ട ഇടപെടലുണ്ടായത്. ഭരണാനുകൂല പൊലീസ് സംഘടനയുടെ ആവശ്യപ്രകാരം കൂടിയാണ് എസ്.എച്ച്.ഒ സതീഷ് കുമാർ തിരികെ എത്തിയത്.

രണ്ട് ഉദ്യോഗസ്ഥരെയും പത്ത് ദിവസത്തിനുള്ളിൽ മാറ്റണമെന്ന് എസ്.എഫ്.ഐയും സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കമ്മീഷണർ നേരിട്ട് വിളിച്ച് താക്കീത് ചെയ്തതിന് പിന്നാലെയാണ് ഇരുവരും അവധിയിൽ പ്രവേശിച്ചത്. എന്നാൽ, പെട്ടെന്നുള്ള നടപടി സേനയ്ക്കുള്ളിൽ അമർഷമുണ്ടാക്കുമെന്ന വിലയിരുത്തലിൽ, രണ്ടുപേരെയും ഉടൻ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.

SFI-Police Standoff: Show-Cause Notices Issued to Cantonment CI Satheesh Kumar and SI Gokul; Home Dept Recalls SHO

More Stories from this section

family-dental
witywide