‘ഗോ ടു യുവർ ക്ലാസസ്’, പ്രതിഷേധം ഭയന്ന് കാലടിയിൽ നിന്ന് പിന്മാറിയെന്ന എസ്എഫ്ഐ പ്രചാരണത്തെ പരിഹസിച്ച് മന്ത്രി റോജി എം ജോൺ

എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീ ശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് പിന്മാറി എന്ന പ്രചാരണത്തിന് പരിഹാസരൂപേണ മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. മഹാരാജാസ്, കല്യാശ്ശേരി മാടായി, പയ്യന്നൂർ കോളേജുകളിലടക്കം പങ്കെടുത്ത പരിപാടികളിൽ പ്രതിഷേധങ്ങൾ ഉണ്ടായപ്പോഴും പറയാനുള്ളത് പറഞ്ഞിട്ടാണ് മടങ്ങിയതെന്നും, തന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ ആറ് കൊല്ലമായി കെഎസ്‌യു ഒറ്റയ്ക്ക് ഭരിക്കുന്ന കാലടി കോളേജിൽ പോകാൻ പേടിയുണ്ടെന്ന് പറയുന്നത് രാഷ്ട്രീയ ബോധമില്ലായ്മയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ലെന്നും വ്യാജ പ്രചാരണക്കാരോട് ‘ഗോ ടു യുവർ ക്ലാസസ്’ എന്ന് മാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോജി എം ജോണിന്റെ വാക്കുകൾ

SFIയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം കേൾക്കുമ്പോൾ ചിരിക്കാതിരിക്കാനാവില്ല. മഹാരാജാസ് കോളേജിൽ SFI പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയത്. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂർ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം അനവധി കോളേജുകളിൽ നിരവധി പരിപാടികൾ പങ്കെടുത്തിട്ടുണ്ട്. പലേടത്തും പ്രതിഷേധങ്ങളും ഉണ്ടായി. പ്രതിഷേധക്കാരോട് അസഹിഷ്ണുതയില്ല. ‘It is well taken’ എന്ന മറുപടിയാണ് നൽകിയത്.

മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 6 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുത്. അതുകൊണ്ട് വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ. GO TO YOUR CLASSES ..

‘Go to Your Classes’: Minister Roji M John Hits Back at SFI Over Kalady College Event Controversy

More Stories from this section

family-dental
witywide