ന്യൂവാർക്ക് വിമാനത്താവളത്തിലെ ഷട്ടിൽ ബസ് അപകടം; 13 പേർക്ക് പരിക്ക്, വിമാനത്താവളം അടച്ചിട്ടില്ല

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരുടെ ഷട്ടിൽ ബസ് അപകടത്തിൽപ്പെട്ട് 13 പേർക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ന്യൂയോർക്ക്–ന്യൂജഴ്‌സി പോർട്ട് അതോറിറ്റി അറിയിച്ചു.

പുലർച്ചെ മൂന്ന് മണിയോടെയാണ് ടെർമിനൽ ബി-യുടെ പുറത്ത്, മൂന്നാം നിലയിലെ ഡിപ്പാർച്ചർ റോഡിൽ ജീവനക്കാരുടെ ഷട്ടിൽ ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ 13 പേരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് നടപടികൾ നടക്കുന്നതിനാൽ ടെർമിനൽ ബി-യിൽ നിന്ന് യാത്ര ചെയ്യുന്നവരെ രണ്ടാം നിലയിൽ ഇറക്കിവിടണമെന്ന് പോർട്ട് അതോറിറ്റി പൊലീസ് അറിയിച്ചു. മൂന്നാം നിലയിലെ ഡിപ്പാർച്ചർ റോഡ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം പൂർണമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാന സർവീസുകളെയും വ്യോമഗതാഗതത്തെയും അപകടം ബാധിച്ചിട്ടില്ല. നിലവിൽ, സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Shuttle bus accident at Newark Airport; 13 injured, airport remains open.

More Stories from this section

family-dental
witywide