സിജോ വടക്കന്റെ ഹോസ്പിറ്റലിറ്റി പ്രോജക്ട് Wyndham Hotels & Resorts ടെക്സസിലെ മക്കിന്നിയിൽ ആരംഭിച്ചു

ടെക്സസിലെ മക്കിന്നിയിൽ ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തിൽ ലാ ക്വിന്റാ, ഹോത്തോൺ ബൈ വിൻധാം ഹോട്ടൽസിന്റെ (La Quinta and Hawthorn by Wyndham Hotels & Resorts) സോഫ്റ്റ് ഓപ്പണിംഗ് നടന്നു. 3845 എസ്. ഹാർഡിൻ ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പുതിയ ഹോട്ടൽ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിൻധാം പ്രതിനിധികൾ, വ്യവസായ പ്രമുഖർ, മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. റിബൺ കട്ടിങ്, പരമ്പരാഗത രീതിയിലുള്ള ഭദ്രദീപം കൊളുത്തൽ, റവ. ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിന്റെ നേതൃത്വത്തിലുള്ള പ്രാർത്ഥനയും ആശീർവാദവും ചടങ്ങിന്റെ ഭാഗമായി നടന്നു.

ട്രെനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സിഇഒയും ഫ്ലവേഴ്സ് ടിവി യുഎസ്എ സിഇഒയുമായ സിജോ വടക്കൻ ചടങ്ങിൽ ആതിഥേയത്വം വഹിച്ചു. ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് 103 മുറികളും സ്യൂട്ടുകളും, മീറ്റിംഗ് ഹാളുകൾ, റസ്റ്റോറന്റ്, ജിം, ഫുൾ സർവീസ് ബാർ എന്നിവയടങ്ങിയ ഈ ഡ്യുവൽ ബ്രാൻഡ് പ്രോപ്പർട്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചടങ്ങിൽ സിജോ വടക്കന്റെ ബാല്യകാല സുഹൃത്തും ദക്ഷിണേന്ത്യൻ സിനിമാ താരവുമായ ജോജു ജോർജ്ജ് മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ വെച്ച് ഈ പദ്ധതിയുടെ വികസനവുമായി സഹകരിച്ച ജിയോഫ് ടക്കർ, ബ്രയാൻ മെസ്സേർസ്മിത്ത്, വിക്ടർ എബ്രഹാം, ഫ്രിക്സ്മോൻ മൈക്കിൾ, ചാഡ് ഡെക്കർ, ജെസ്സി വർഗീസ്, റോബി ഹബ്ബാർഡ്, എറിക് ഷ്മോൾക്കെ, ഷിവാനി സുന്ദരം തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ട്രിനിറ്റി ഹോസ്പിറ്റലിറ്റി ഗ്രൂപ്പിന്റെ പുതിയ ഓസ്റ്റിൻ പ്രൊജക്റ്റ് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ വിജയത്തിന് പിന്തുണ നൽകിയ സഹപ്രവർത്തകർക്കും മലയാളി സമൂഹത്തിനും സിജോ വടക്കൻ നന്ദി രേഖപ്പെടുത്തി. ഷിബി എബ്രഹാം, ബിജു സക്കറിയ, സെലിൻ ബാബു, ആകാശ് ജെൽറ്റ് എന്നിവരടങ്ങുന്ന ടീമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

Sijo Vadakkan’s Hospitality Project Wyndham Hotels & Resorts Launched in McKinney, Texas

More Stories from this section

family-dental
witywide