അന്താരാഷ്ട്ര കൂട്ടായ്മയായ ‘SNSI’ അംഗമായി മലയാളി ഗവേഷകൻ ഡോ. ജെ.കെ. വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു

അന്താരാഷ്ട്ര തലത്തിൽ പ്രമുഖ സർവകലാശാല ലൈബ്രറികളുടെയും ശാസ്ത്ര പ്രസാധകരുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന സ്കോളർലി നെറ്റ്‌വർക്സ് സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ (SNSI) ഡോ. ജെ. കെ. വിജയകുമാർ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റിൻഡിസിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ആന്റിഗയിൽ അസോസിയേറ്റ് ഡീൻ, ലൈബ്രറി ഡയറക്ടർ, പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. ശാസ്ത്ര അക്കാദമിക വിവരശൃംഖലകളുടെ സൈബർ സുരക്ഷ, ഗവേഷണ വിവരങ്ങളുടെ സുരക്ഷിതമായ ലഭ്യത, സർവകലാശാലകളും ശാസ്ത്രപ്രസാധകരും തമ്മിലുള്ള സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് ഈ അന്താരാഷ്ട്ര കൂട്ടായ്മയുടെ ലക്ഷ്യം. അന്താരാഷ്ട്രയൂണിവേഴ്സിറ്റിലൈബ്രറി അസോസിയേഷന്റെ ഡയറക്ടർബോർഡ്‌ അംഗം കൂടിയായ ഡോ. വിജയകുമാർ. കൊല്ലം ജില്ലയിലെ കുണ്ടറയ്കടുത്ത്‌ പഴങ്ങാലം സ്വദേശിയാണ്.

Malayali Scholar Dr. J.K. Vijayakumar Elected Member of International Body ‘SNSI’

More Stories from this section

family-dental
witywide