ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കും: ഇറാൻ-ഒമാൻ ചർച്ചകളിൽ പുരോഗതിയെന്ന് യു.എസ്

വാഷിംഗ്ടൺ: അഞ്ച് മാസമായി തുടരുന്ന കടുത്ത സംഘർഷങ്ങൾക്കൊടുവിൽ പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ വീണ്ടും തുറന്നേക്കുമെന്ന് സൂചന. തടസ്സപ്പെട്ട ആഗോള എണ്ണക്കടത്ത് പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് ഇറാനും ഒമാനും തമ്മിൽ നടത്തുന്ന ചർച്ചകളിൽ വൻ പുരോഗതിയുണ്ടായതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും ഉടൻ തന്നെ ഒരു സുപ്രധാന കരാറിലെത്തുമെന്നാണ് വാഷിംഗ്ടൺ പ്രതീക്ഷിക്കുന്നത്.

വാണിജ്യ എണ്ണക്കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്ന വ്യവസ്ഥകളോടെയാകും പുതിയ ധാരണയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ തന്ത്രപ്രധാന ജലപാതയുടെ നിയന്ത്രണം സംബന്ധിച്ചുള്ള പുതിയ കരാർ, മേഖലയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Strait of Hormuz may open soon: US says progress in Iran-Oman talks

More Stories from this section

family-dental
witywide