അവാർഡ് തിളക്കത്തിൽ ഫോമാ സൺഷൈൻ റീജിയൻ

രാജു മൈലപ്ര (പിആർഒ)

ടാമ്പാ (ഫ്ലോറിഡ) : 2024 – 2026 കാലയളവിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അമേരിക്കയിലും കാനഡയിലുമായി പ്രവർത്തിക്കുന്ന പന്ത്രണ്ട് റീജിയണുകളിൽ നിന്നും പ്രഥമസ്ഥാനത്തേക്ക് ഫ്ലോറിഡ സൺഷൈൻ റീജിയനെ ഫോമാ നാഷണൽ കമ്മിറ്റി തിരഞ്ഞെടുത്തു. പ്രവർത്തന മികവിനും സംഘടനാ പ്രതിബദ്ധതയ്ക്കും ലഭിച്ച ഈ അംഗീകാരം സൺഷൈൻ റീജിയൻ കുടുംബത്തിൻ്റെ സമർപ്പണത്തിൻ്റെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഉജ്വല പ്രതിഫലനമായി മാറി.

ഈ അംഗീകാരം സൺഷൈൻ റീജിയണിലെ ഓരോ അംഗങ്ങൾക്കുമുള്ള പുരസ്‌കാരമാണ്. നിങ്ങളുടെ തുടർച്ചയായ പ്രോത്സാഹനവും ആത്മാർത്ഥമായ സഹകരണവും ഇല്ലായിരുന്നെങ്കിൽ അഭിമാനകരമായ ഈ നേട്ടം സാദ്ധ്യമാകുമായിരുന്നില്ല എന്ന് റീജിയണൽ വൈസ് പ്രസിഡൻ്റ് ജോമോൻ ആൻ്റണി പ്രസ്താവിച്ചു.

വിവിധ സാമൂഹിക- സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സൺഷൈൻ റീജിയൻ കാഴ്ച്ചവെച്ച സജീവ പങ്കാളിത്വത്തിനുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ വിലയിരുത്തുന്നു.സൺഷൈൻ റീജിയൻ്റെ ഈ നേട്ടം, ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ആത്‌മവിശ്വാസവും പകരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ മഹത്തായ സൺഷൈൻ റീജിയൻ്റെ വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുവാൻ കഴിഞ്ഞത് ഒരു ബഹുമതിയും അംഗീകാരവുമായി കണക്കാക്കുന്നു. എനിക്ക് ഈ അവസരം തന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു ജോമോൻ ആൻ്റണി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ പുരസ്കാരം നമ്മൾ എല്ലാവരുടേതുമാണ്. ഒരുമിച്ച് നിന്ന് സമൂഹത്തിൻ്റെ നന്മയ്ക്കായി നമ്മൾക്ക് കൂടുതൽ പ്രകാശം പരത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The FOMAA National Committee selected the Florida Sunshine Region for the top spot—recognizing its outstanding performance during the 2024–2026 period—from among the twelve regions operating across the United States and Canada.