ഷിക്കാഗോ : ഷിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ 2026–27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഡെസ് പ്ലെയിൻസിൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു. ജൂലൈ 24നു നടന്ന ഈ ചടങ്ങിൽ വച്ച് മുൻ പ്രസിഡന്റ് ജിജോ വർഗീസ് പുതിയ ഭാരവാഹികൾക്ക് സത്യാ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. നൈൽസ് റോട്ടറി ക്ലബിൽ അടുത്ത ഒരു വര്ഷം നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെകുറിച്ച് പ്രസിഡണ്ട് ഷിബു വിശദീകരിച്ചു. ഈ വര്ഷം ഗ്ലോബൽ ഗ്രാന്റിലൂടെ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രൊജക്റ്റുകളെകുറിച്ച വൈസ് പ്രസിഡന്റ് ഷിബു പീറ്റർ വെട്ടുകല്ലേൽ സംസാരിച്ചു.

ന്യൂസ് 18-ലെ മാധ്യമ പ്രവർത്തകനും തിരുവനന്തപുരം റോട്ടറി ക്ലബ് മെമ്പറുമായ പ്രതാപ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബുകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി നൈൽസ് റോട്ടറി ക്ലബ്ബിന്റെ പതാക പ്രതാപിനു പ്രസിഡണ്ട് ഷിബു സമ്മാനിച്ചു. മുൻപ്രസിഡണ്ട് സിറിയക് ലൂക്കോസ് ചടങ്ങിൽ സ്വാഗതവും സെക്രട്ടറി ഡോ. റോയി ചേലമലയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.
2026-27 വർഷത്തെ ഭാരവാഹികൾ :പ്രസിഡന്റ് :ഷിബു ജോസഫ് മുളയാനികുന്നേൽ, വൈസ് പ്രസിഡന്റ് : ഷിബു പീറ്റർ വെട്ടുകല്ലേൽ, സെക്രട്ടറി : ഡോ. റോയി ചേലമലയിൽ, ട്രഷറർ : ഡോ. ജോസഫ് എബ്രഹാം, റോട്ടറി ഫൗണ്ടേഷൻ ചെയർ : ജസ്റ്റിൻ തെങ്ങനാട്ട് എന്നിവരാണ്. മറ്റു ബോർഡ് അംഗങ്ങൾ : മുൻ പ്രസിഡന്റ് : ജിജോ വർഗീസ്, ജോസഫ് എബ്രഹാം വിരുത്തകുളങ്ങര, സിബി കുരുവിള, സിറിയക് ലുക്കോസ് പുത്തൻപുര, സാബു തോമസ്, തോമസ് പുല്ലുകാട്ട്, ബോബി ജേക്കബ്, ഡോ. അലക്സ് ജോസഫ്, അലക്സ് മുല്ലപ്പള്ളി, നൈനാൻ തോമസ് എന്നിവരാണ്.
കഴിഞ്ഞ ഏഴ് വർഷമായി റോട്ടറി ക്ലബ് ഓഫ് നൈൽസ് കേരളത്തിലും തമിഴ്നാട്ടിലുമായി ജനോപകാരപ്രദമായ നിരവധി സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കി. കേരളത്തിൽ വിവിധ ആശുപത്രികളിൽ ഡയല്യസിസ് മെഷീനുകൾ സംഭാവന ചെയ്തുകൊണ്ട് നിർദ്ധന കിഡ്നി രോഗികൾക്ക് സൗജന്യ ഡയല്യസിസ് ഏർപ്പാടക്കുക, വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ ഉപകരണങ്ങൾ സംഭാവന നൽകുക തുടങ്ങിയ പ്രൊജക്ടുകളാണ് ഈ വർഷം നടപ്പിലാക്കുന്നത്. റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാന്റിന്റെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
The new leadership team, led by Shibu Mulayanickunnel, assumed office at the Niles Rotary Club.













