മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്റ്റേജ് ഷോ കിക്ക് ഓഫ് നടത്തി

അനശ്വരം മാമ്പിള്ളി

ഡാളസ് : മുഴുനീള കലാപരിപാടികളോടെ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകർഷമായ താരനിശ അമേരിക്കയിൽ പര്യടനം നടത്തുന്നു. ഗാലക്സി എൻ്റർടൈൻമെൻ്റ്സ് ബാനറിൽ സെപ്റ്റംബർ 20 ന് പ്ലാനോ ഇവൻ്റ് സെൻ്ററിൽ തുടക്കം കുറിച്ച് ന്യൂയോർക്ക്, ഹൂസ്റ്റൺ തുടങ്ങി അമേരിക്കയിലെ വിവിധ സിറ്റികളിൽ ഈ ഷോ ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് ഗാലക്സി എന്റർടൈൻമെൻ്റ്സ് ടീം അംഗങ്ങളായ ബിജിലി ജോർജ്, ബാബുക്കുട്ടി സ്‌കറിയ, ടി.വി വർഗീസ്, തോമസ് കോശി, സനുപ് എബ്രഹാം എന്നിവർ അറിയിച്ചു.

മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ കൂടാതെ രമേശ്‌ പിഷാരടി, ഉണ്ണി മേനോൻ, സിതാര കൃഷ്ണകുമാർ, അഫ്സൽ, സാനിയ ഇയ്യപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഗംഭീര ടീം ഈ ഷോയുടെ ഭാഗമായിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ ഷോ അമേരിക്ക കണ്ട മികച്ച ഷോയിൽ ഒന്നായിരിക്കുമെന്ന് ഗാലക്സി എന്റർടൈൻമെൻ്റ്സ് അംഗങ്ങൾ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

പാസ്റ്റർ ഷിബു സാമൂവൽ ആശീർവാദത്തോടെ പ്രസ്സ് ക്ലബ് ഭാരവാഹികളായ പി പി ചെറിയാൻ, രാജു തരകൻ, അനശ്വരം മാമ്പിള്ളി, ജോർജ് ഇട്ടൂപ്പ് (ലയൺസ് ക്ലബ് ) നൈനാൻ മാത്യു (പ്രസിഡൻ്റ്, ഇന്ത്യ കൽച്ചുറർ & എഡ്യൂക്കേഷൻ സെൻ്റർ ), ജോജോ കോട്ടക്കൽ (ഡാളസ് മച്ചാൻ ), ജിജി പി സ്‌കറിയ (യൂത്ത് ഓഫ് ഡാളസ്) , എബി, വിന്നി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് നടത്തിയത്.

The stage show, hosted by Manju Warrier and Kunchacko Boban, kicked off.

More Stories from this section

family-dental
witywide