യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ അലാസ്കയിലും വിജയക്കൊടി പാറിച്ച് ഡെമോക്രാറ്റിക്. അലാസ്കയിൽ ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോനാഥൻ ക്രെയിസ്-ടോംകിൻസിൻ ഉജ്ജ്വല വിജയം നേടി. റിപ്പബ്ലിക്കൻ സ്ഥാനാർഥികളായ ഡേവ് ബ്രോൺസൺ, ട്രെഗ് ടെയ്ലർ, ബെർണഡറ്റ് എം. വിൽസൺ എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
മുൻ നിയമസഭാംഗമായ ക്രെയിസ്-ടോംകിൻസിന്റെ വിജയം അലാസ്കയുടെ ചരിത്രത്തിൽ നിർണായകമായി. 1998നുശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഡെമോക്രാറ്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്നത്. കാലാവധി പൂർത്തിയാക്കുന്ന റിപ്പബ്ലിക്കൻ ഗവർണർ മൈക്ക് ഡൺലീവിക്ക് പകരമായാണ് അദ്ദേഹം ചുമതലയേൽക്കുക.
ഡാറ്റാ സെന്ററുകളുടെ നിർമാണവുമായി ബന്ധപ്പെട്ട സമഗ്ര നിയന്ത്രണങ്ങൾ നിയമസഭ പാസാക്കുന്നതുവരെ സംസ്ഥാനത്ത് പുതിയ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ക്രെയിസ്-ടോംകിൻസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 10.31ഓടെ അസോസിയേറ്റഡ് പ്രസ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചു.
US Midterm Elections: Democrats score a win in Alaska; Jonathan Kreiss-Tomkins secures a resounding victory in the gubernatorial election.









