‘ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തണം’ എന്ന് വാദിച്ചു; ഒടുവിൽ വിസ കാലാവധി കഴിഞ്ഞ തീവ്ര വലതുപക്ഷ നിരീക്ഷകൻ മൈലോ യാനോപൗലോസിനെ അമേരിക്ക നാടുകടത്തി

വാഷിംഗ്ടൺ: പ്രമുഖ ബ്രിട്ടീഷ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനും മുൻ ബ്രൈറ്റ്‌ബാർട്ട് ന്യൂസ് എഡിറ്ററുമായ മൈലോ യാനോപൗലോസിനെ (41) അമേരിക്കയിൽ നിന്ന് നാടുകടത്തി. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ICE) കസ്റ്റഡിയിലെടുത്ത ഇയാളെ വെള്ളിയാഴ്ചയോടെ യുകെയിലേക്ക് തിരിച്ചയച്ചതായി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) സ്ഥിരീകരിച്ചു.

യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള “നിയമവിരുദ്ധ കുടിയേറ്റക്കാരനായ” യാനോപൗലോസിനെ സ്വന്തം രാജ്യത്തേക്ക് തിരികെ അയച്ചതായി ഡി.എച്ച്.എസ് വക്താവ് ബിബിസിയെ അറിയിച്ചു. ആഗസ്ത് 27-ന് ലൂയിസ് ആംസ്ട്രോങ് ന്യൂ ഓർലിയൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. 2019 മെയ് മാസത്തിൽ യുഎസിലേക്ക് എത്തിയ യാനോപൗലോസ്, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

അമേരിക്കയിൽ കടുത്ത ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വേണമെന്നും, രേഖകളില്ലാത്ത ലക്ഷക്കണക്കിന് വിദേശികളെ ഉടനടി നാടുകടത്തണമെന്നും ശക്തമായി വാദിച്ചിരുന്ന വ്യക്തിയാണ് യാനോപൗലോസ് എന്നത് ശ്രദ്ധേയമാണ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടികളെ മുൻപ് പരസ്യമായി പിന്തുണച്ചിരുന്ന ഇയാൾ സ്വന്തം നിലപാടുകളുടെ ഇരയായി മാറുകയായിരുന്നു.

മുൻപ് ഡോണൾഡ് ട്രംപിൻ്റെ ശക്തനായ അനുഭാവിയായിരുന്ന ഇയാൾ, പ്രശസ്ത റാപ്പർ കാന്യം വെസ്റ്റിൻ്റെ രാഷ്ട്രീയ സഹായിയായും മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് വനിത മാർജോറി ടെയ്‌ലർ ഗ്രീനിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡറുകൾ, മുസ്‌ലിംകൾ, ഫെമിനിസ്റ്റുകൾ എന്നിവർക്കെതിരെയുള്ള വംശീയവും വിദ്വേഷം നിറഞ്ഞതുമായ പരാമർശങ്ങളിലൂടെ നിരന്തരം വിവാദം സൃഷ്ടിച്ച വ്യക്തിയാണ് യാനോപൗലോസ്. 2017-ൽ പീഡോഫീലിയയെ (കുട്ടികളോടുള്ള ലൈംഗികാസക്തി) ന്യായീകരിക്കുന്ന തരത്തിലുള്ള ഇയാളുടെ പഴയ അഭിമുഖം പുറത്തുവന്നത് വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തീവ്ര വലതുപക്ഷ നിരീക്ഷകയും ട്രംപ് അനുകൂലിയുമായ ലോറ ലൂമർ ആണ് യാനോപൗലോസ് അറസ്റ്റിലായ വിവരം ആദ്യം പുറത്തുവിട്ടത്. ഇയാളെ ഇനി ഒരിക്കലും അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കിയതായും ലോറ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു.

The US finally deported Milo Yiannopoulos, a far-right observer who overstayed his visa

More Stories from this section

family-dental
witywide