മന്ത്രിയുടെ രാജിക്ക് സാക്ഷ്യം വഹിച്ച മണ്ണ്; ജന്തർ മന്തറിന് പ്രതിഷേധ വേദി പദവി നഷ്ടമായി, ഡൽഹിയിലെ സമരവേദികൾ മാറ്റി പൊലീസിന്റെ പുതിയ സർക്കുലർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ സമരകേന്ദ്രമായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കി. ഡൽഹി പൊലീസാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. . വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകൾക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നയിക്കുന്ന വൻ പ്രക്ഷോഭം ഡൽഹിയിൽ തുടരുന്നതിനിടയിലാണ് ഈ നാടകീയ നീക്കം. ജന്തർ മന്തറിന് പകരം പ്രകടനങ്ങളും ധർണ്ണകളും നടത്തുന്നതിനായി നഗരത്തിൽ മൂന്ന് പുതിയ സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിലനിർത്തിക്കൊണ്ട് തന്നെ, ജന്തർ മന്തറിന് പകരം അനുയോജ്യമായ മറ്റ് ബദൽ സ്ഥലങ്ങൾ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജന്തർ മന്തറിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നീ പുതിയ ഇടങ്ങളിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പൊലീസ് പിന്നീട് പ്രത്യേകം പുറപ്പെടുവിക്കും.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഈ വർഷം ജൂൺ മാസം മുതൽ ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്കാണ് ജന്തർ മന്തർ സാക്ഷ്യം വഹിച്ചത്. അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടി നയിച്ച ഈ ജനകീയ സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വന്നത്. ഈ ചരിത്രപരമായ സമരങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്നു ജന്തർ മന്തർ.

തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് അനുകൂലമായി കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ചാണ് യുവജനസംഘടനയായ സിജെപിയും കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിയുമാണ് ഇപ്പോഴും സമരരംഗത്തുള്ളത്. സമരം അടിച്ചമർത്താൻ ഡൽഹിയിലുടനീളം മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

The very ground that witnessed a minister’s resignation; Jantar Mantar loses its status as a protest venue as a new police circular shifts Delhi’s protest sites.

More Stories from this section

family-dental
witywide