യുദ്ധത്തിനിടെ ഇറാനിൽ നിന്ന് അപ്രതീക്ഷിത നീക്കം, തടവിലായിരുന്ന അമേരിക്കൻ വനിതയെ മോചിപ്പിച്ചു; സ്വാഗതം ചെയ്ത് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ തടവിലാക്കപ്പെട്ടിരുന്ന അമേരിക്കൻ വനിതയെ ഇറാൻ ഭരണകൂടം മോചിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. 2024 ഡിസംബർ മുതൽ ഇറാൻ ഇവരെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടയിലാണ് ഈ നാടകീയ നീക്കം ഉണ്ടായിരിക്കുന്നത്.

മോചിപ്പിക്കപ്പെട്ട വനിത നിലവിൽ ഇറാന് പുറത്ത് സുരക്ഷിതയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മാധ്യമത്തിലൂടെ അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ നല്ല പ്രതികരണത്തെ അമേരിക്കൻ ഐക്യനാടുകൾ അഭിനന്ദിക്കുന്നതായും അദ്ദേഹം കുറിച്ചു. എന്നാൽ മോചിപ്പിക്കപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങളോ മോചനത്തിലേക്ക് നയിച്ച സാഹചര്യങ്ങളോ വ്യക്തമാക്കാൻ ട്രംപ് തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി സി.എൻ.എൻ വൈറ്റ് ഹൗസിനെയും തടവുകാരുടെ കാര്യങ്ങൾക്കായുള്ള പ്രത്യേക യു.എസ് പ്രതിനിധിയുടെ ഓഫീസിനെയും ബന്ധപ്പെട്ടിട്ടുണ്ട്.

അതേസമയം, മോചിപ്പിക്കപ്പെട്ട വനിത ഡെന കരാരി ആണെന്ന് ഇവരുടെ അഭിഭാഷകൻ പിന്നീട് സ്ഥിരീകരിച്ചു. ഇറാനും അമേരിക്കയും തമ്മിൽ കടുത്ത സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മോചനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.

More Stories from this section

family-dental
witywide