ഇറാൻ കരാറിന് തയ്യാറെന്ന് ട്രംപ്; യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് സൂചന

വാഷിംഗ്ടൺ: ഇറാൻ ഒരു പുതിയ കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നോർത്ത് കരോലിനയിലെ ഗാസ്റ്റോണിയയിൽ നടന്ന റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥി മൈക്കൽ വാറ്റ്‌ലിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നാം യുദ്ധത്തിൻ്റെ അവസാനത്തിലേക്ക് നീങ്ങുകയാണെന്നാണ് പ്രതീക്ഷ. അവർ (ഇറാൻ) ചർച്ചകൾക്കും കരാറുകൾക്കും തയ്യാറാണ്. ഇത് എങ്ങനെ മുന്നോട്ടുപോകുമെന്ന് വരുംദിവസങ്ങളിൽ കാണാം,” ട്രംപ് വ്യക്തമാക്കി. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്നും കഴിഞ്ഞ ആഴ്ച ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാൽ സമീപമാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നത് ആശങ്കയായി തുടരുന്നു.

അതേസമയം, യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതും രാജ്യാന്തര വിപണിയിലെ ഇന്ധനവില വർദ്ധനവും യു.എസിലെ വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വിലക്കയറ്റവും നികുതി ഭാരവും നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഇറാനെതിരെയുള്ള ട്രംപിൻ്റെ നയങ്ങളെ പിന്തുണയ്ക്കുമ്പോഴും, ജനങ്ങളുടെ താല്പര്യങ്ങൾക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്കൽ വാറ്റ്‌ലി വ്യക്തമാക്കി. ഡീസൽ വില കുറയ്ക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും, ഇറാൻ്റെ ആണവായുധ മോഹങ്ങളെ തടയാനാണ് പ്രസിഡൻ്റ് നടപടിയെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Trump says Iran is ready for a deal; hints that the conflict could end soon.

More Stories from this section

family-dental
witywide