
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കം പരിഹരിക്കുന്നതിനായുള്ള കരാറിന് അമേരിക്ക വളരെ അടുത്തെത്തിയെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിൻ്റെ ഈ അവകാശവാദം തള്ളിയ ഇറാൻ ഭരണകൂടം, നിലവിൽ കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി.
“ഇറാനുമായി ഒരു കരാറിലെത്താൻ ഞങ്ങൾ വളരെ അടുത്താണ്. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനോടകം മിക്ക നിബന്ധനകളും അവർ അംഗീകരിച്ചു കഴിഞ്ഞു,” ട്രംപ് പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയത്തെ ‘ആണവ പൊടി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് തിരികെ നൽകാൻ ഇറാൻ സമ്മതിച്ചതായും കൂട്ടിച്ചേർത്തു. അതേസമയം, കരാറിൻ്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
യുറേനിയം സമ്പുഷ്ടീകരണം നിർത്തുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇറാന്റെ ആണവ പദ്ധതികൾ 20 വർഷത്തേക്ക് നിർത്തിവെക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, അഞ്ച് വർഷത്തെ കാലാവധിയാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കും വൈദ്യുതി ഉൽപ്പാദനത്തിനും മാത്രമാണെന്നാണ് ഇറാൻ്റെ ഔദ്യോഗിക നിലപാട്. യുറേനിയം സമ്പുഷ്ടീകരണമാണ് നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്കവിഷയം. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടി 20 വർഷത്തേക്ക് നിർത്തിവെക്കണമെന്ന് യുഎസ് ആവശ്യപ്പെടുമ്പോൾ, അഞ്ച് വർഷത്തെ കാലാവധിയാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇറാൻ്റെ ഈ നിർദ്ദേശം വാഷിംഗ്ടൺ തള്ളിയതായി റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ, യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവെക്കാനുള്ള നിർദ്ദേശം യുഎസ് ഇറാന് മുന്നിൽ വെച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Trump says nuclear deal with Iran is close















