അമേരിക്ക–ഇറാൻ സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കും

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കരാറിന്റെ അന്തിമഘട്ട ചർച്ചകൾ പൂർത്തിയായതായും 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്നും പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു.

“കരാർ നാളെ ഒപ്പിടാനാണ് നിശ്ചയിച്ചിരിക്കുന്നത്. കരാറിൽ ഒപ്പുവെച്ച ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും തുറന്നുകൊടുക്കും,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായി, കരാർ ഞായറാഴ്ച ഒപ്പിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചന നൽകി. കരാറിന്റെ തീയതി ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ അത് സാധ്യമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു.

പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് കരാർ 24 മണിക്കൂറിനകം ഒപ്പിടുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി കഴിഞ്ഞ ദിവസം തന്നെ കരാർ “വരാനിരിക്കുന്ന ദിവസങ്ങളിൽ” ഒപ്പിടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അന്തിമ ധാരണയിലെത്താനുള്ള സാധ്യത 80 മുതൽ 85 ശതമാനം വരെയാണെന്ന് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥനും വ്യക്തമാക്കിയിരുന്നു.

ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെയാണ് സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. ഏപ്രിൽ 8ലെ വെടിനിർത്തലിന് പിന്നാലെ ദീർഘകാല സമാധാന കരാറിനായി ആഴ്ചകളായി ചർച്ചകൾ നടന്നുവരികയായിരുന്നു. കരാർ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നെങ്കിലും, വിവിധ വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങൾ കാരണം അന്തിമ ധാരണ വൈകുകയായിരുന്നു.

US President Donald Trump on Saturday said the peace deal to end war with Iran will be signed on Sunday.

More Stories from this section

family-dental
witywide