
വാഷിങ്ടൺ: കരാറിൽ ഒപ്പിടാൻ ഇറാനെ ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തോക്ക് കൈവശംവെച്ചിരിക്കുന്ന തന്റെ ചിത്രത്തോടൊപ്പം ‘ഇനി മര്യാദക്കാരനായിരിക്കില്ല’ (No more Mr Nice Guy) എന്നും തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ആണവ കരാറിൽ ഒപ്പിടാൻ ഇറാന് അറിയില്ലെന്ന് അചർച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ അതൃപ്‌തി പ്രകടിപ്പിച്ച ട്രംപ് പരിഹസിച്ചു. ഇറാൻ എത്രയുംപെട്ടെന്ന് ബുദ്ധിപരമായ തീരുമാനമെടുക്കുന്നതാണ് നല്ലത്. ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, മിസൈൽ സാങ്കേതികവിദ്യ, ഉപരോധങ്ങൾ എന്നിവ മാറ്റിവെച്ച് പശ്ചിമേഷ്യയിലെ വെടിനിർത്തലിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഇറാന്റെ നിർദേശം തള്ളിയ ട്രംപ് ഇറാൻ സാമ്പത്തികമായി തകർച്ചയുടെ വക്കിലാണെന്നും അതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുകിട്ടാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
Trump threatens Iran to sign deal; will take strong action if no diplomatic solution is found













