സമാധാന കരാർ ഒപ്പിടാൻ ട്രംപ് പാകിസ്താനിലേക്ക്? നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടി പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെച്ച് യാഥാർത്ഥ്യമായാൽ താൻ രാജ്യം സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തൻ്റെ താൽപ്പര്യം വ്യക്തമാക്കിയത്.

“ഇസ്‌ലാമാബാദിൽ വെച്ചാണ് കരാർ ഒപ്പിടുന്നതെങ്കിൽ ഞാൻ തീർച്ചയായും അവിടെ പോകും. ഞാൻ വരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്,” ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ ശരിയായ ദിശയിലാണെന്നും ഉടൻ തന്നെ ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ഡീൽ ഉടനുറപ്പിക്കുമെന്നും യുഎസ് മുന്നോട്ടുവച്ച ഒട്ടുമിക്ക നിർദേശങ്ങൾക്കും ഇറാൻ വഴങ്ങിയെന്നും പറഞ്ഞ ട്രംപ്, ഡീൽ ഇനിയും ലംഘിച്ചാൽ ഇറാനുമേൽ യുദ്ധം തുടരുമെന്നും മുന്നറിയിപ്പ് നൽകി.

നേരത്തെ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിൽ ഇസ്‌ലാമാബാദിൽ ചർച്ചകൾ നടന്നിരുന്നു. രണ്ടാം ഘട്ട ചർച്ചകളും പാകിസ്താനിൽ തന്നെ നടക്കാനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും സൂചിപ്പിച്ചു.

ഇറാനുമായുള്ള ചർച്ചകൾ വിജയകരമാകുകയും കരാറിലെത്തുകയും ചെയ്താൽ അത് എണ്ണവില കുറയാനും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങാനും സഹായിക്കും. ഇറാനുമായുള്ള സമാധാനം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറയാൻ കാരണമാകുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ അമേരിക്ക നേരിടുന്ന പണപ്പെരുപ്പവും ഇന്ധനവില വർദ്ധനവും നിയന്ത്രിക്കാൻ ഈ കരാർ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവിലയിൽ കുറവുണ്ടായ കാര്യവും ട്രംപ് മാധ്യമങ്ങളോട് പങ്കുവെച്ചു. നിലവിൽ ആണവായുധ ഭീഷണി ഒഴിവാക്കി മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമായി തുടരുകയാണ്.

Trump to Pakistan to sign peace deal? US President clarifies stance

More Stories from this section

family-dental
witywide