യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസിൽ ട്വിസ്റ്റ്, നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, ആശുപത്രിയിൽ നിന്ന് പുറത്താക്കി

കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പൊലീസ് 41-കാരനായ ഡോക്ടർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തങ്ങളെ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പുറത്താക്കി. നിലവിൽ ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നടിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മുൻപ് നടന്ന ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് കഴിഞ്ഞ ദിവസത്തെ എഫ്.ഐ.ആറിൽ ഉണ്ടായിരുന്നത്. ഡോക്ടറിൽ നിന്ന് പണം ആവശ്യപ്പെട്ടെന്ന പരാതിയെ തുടർന്ന് സംഭവം ഹണി ട്രാപ്പ് ആണോയെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ, നടന്നത് ഹണി ട്രാപ്പ് അല്ലെന്നാണ് പൊലീസിന്റെ നിലവിലെ നിഗമനം.

ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാനാണ് അദ്ദേഹത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്ന് നടിയും സംഘവും പൊലീസിന് മൊഴി നൽകി. ബന്ധുവായ സ്ത്രീക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടറെ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വരുത്തിയത്. തുടർന്ന് ഡോക്ടറുടെ രണ്ട് ഫോണുകളും സ്മാർട്ട് വാച്ചും ഇയർപോഡും സംഘം കൈവശപ്പെടുത്തുകയായിരുന്നു. ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങൾ നീക്കം ചെയ്യാനാണ് ഇതെല്ലാം പിടിച്ചെടുത്തതെന്നും നടിയുടെ മൊഴിയിലുണ്ട്.

Turn in Kochi Doctor Assault Case: Rape Case Registered Against Doctor on Relative’s Complaint

More Stories from this section

family-dental
witywide