
ലെയ്പ്സിഗ്: ജർമനിയിലെ ലെയ്പ്സിഗിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 33 വയസ്സുള്ള ജർമൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലെയ്പ്സിഗിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം.
അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റിലായ യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും ഇതാകാം അപകടത്തിന് കാരണമായതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പ്രദേശത്ത് നിലവിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Two dead after car plows into pedestrians in Leipzig, Germany; German citizen arrested















