‘കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു, സാബു എം. ജേക്കബിന് വ്യക്തിപരമായ താല്പര്യങ്ങൾ മാത്രം”; ട്വന്റി 20 വിട്ട് അഖിൽ മാരാർ

കൊച്ചി: സംവിധായകൻ അഖിൽ മാരാർ ട്വൻ്റി 20 പാർട്ടിയിൽ നിന്നും രാജിവെച്ചു. പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്.

ട്വൻ്റി 20 എന്ന പ്രസ്ഥാനം സാബു എം. ജേക്കബിൻ്റെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന് അഖിൽ മാരാർ വിമർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയാണ് തന്നെയവർ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാൽ പിന്നീട് തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ ശ്രമിച്ച് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയിൽ ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സാബു എം. ജേക്കബ് തൻ്റെ ഫോൺ കോളുകൾ പോലും സ്വീകരിക്കുന്നില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. വ്യക്തിപരമായ അന്തസ്സ് പണയപ്പെടുത്തി പാർട്ടിയിൽ തുടരാൻ താല്പര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രനായി തത്കാലം തുടർന്ന് ശരികൾക്ക് വേണ്ടി ഇനിയും സംസാരിക്കുമെന്നും അഖിൽ പറഞ്ഞു.

Akhil Marar leaves Twenty 20 party

More Stories from this section

family-dental
witywide