ഒന്നവസാനിക്കും മുമ്പ് അടുത്തത്! ക്യൂബയുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങൾ; ദക്ഷിണ കമാൻഡിനായി റിസർവ് സേനാ വിഭാഗങ്ങളുടെ ലഭ്യത പരിശോധിക്കാൻ യുഎസ് ആർമിയുടെ നിർദ്ദേശം

വാഷിം​ഗ്ടൺ: മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങൾക്കും കരീബിയൻ മേഖലയ്ക്കും മേൽ ചുമതലയുള്ള യുഎസ് മിലിട്ടറി സതേൺ കമാൻഡിന് അടുത്ത നാല് മാസത്തിനുള്ളിൽ പോലീസ് സേനയെയും മെഡിക്കൽ സംഘത്തെയും മറ്റ് സപ്പർട്ട് യൂണിറ്റുകളെയും നൽകാൻ കഴിയുമോയെന്ന് യുഎസ് ആർമി റിസർവ് പരിശോധിക്കുന്നതായി റിപ്പോർട്ട്. ക്യൂബയെ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ക്യൂബ ലക്ഷ്യമിട്ടുള്ള തുടർച്ചയായ സൈനിക ആസൂത്രണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടാൻ അനുവാദമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത നിരവധി യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ക്യൂബയിൽ രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ ആസൂത്രണങ്ങൾ നടക്കുന്നത്. സതേൺ കമാൻഡിന്റെ കീഴിലുള്ള മേഖലയിൽ എത്ര സൈനികരെ ആവശ്യമാണെന്നോ, സേനയെ എവിടേക്കാണ് അയക്കുകയെന്നോ അല്ലെങ്കിൽ ഏത് പ്രവർത്തനത്തെയാണ് പിന്തുണയ്ക്കുകയെന്നോ ഉള്ള വിവരങ്ങൾ ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല. സതേൺ കമാൻഡിന്റെ അധികാരപരിധിയിൽ വരുന്ന ആറ് തരത്തിലുള്ള ഫോർമാേഷനുകളുടെ ലഭ്യതയെക്കുറിച്ച് കീഴുദ്യോഗസ്ഥ കമാൻഡുകളിൽ നിന്ന് ആർമി റിസർവ് ആസ്ഥാനം അഭിപ്രായം തേടുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഈ യൂണിറ്റുകൾ അടുത്ത 90 മുതൽ 120 ദിവസത്തിനുള്ളിൽ ആവശ്യമായി വന്നേക്കാമെന്നാണ് സെപ്റ്റംബർ 25-നകം മറുപടി നൽകാൻ നിർദ്ദേശിക്കുന്ന സന്ദേശത്തിൽ പറയുന്നത്.

ഗതാഗതം, അറ്റകുറ്റപ്പണികൾ, ഇന്ധനം തുടങ്ങിയ ലോജിസ്റ്റിക്സ് ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള കോംബാറ്റ് സസ്റ്റെയ്ൻമെന്റ് സപ്പോർട്ട് ബറ്റാലിയൻ, ഒരു എൻജിനീയർ ബറ്റാലിയൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രവർത്തന മേഖലയിലെ ലോജിസ്റ്റിക്സ് മേൽനോട്ടം വഹിക്കുന്ന എക്സ്പെഡിഷണറി സസ്റ്റെയ്ൻമെന്റ് കമാൻഡും രേഖയിൽ ആവശ്യപ്പെടുന്നുണ്ട്.

മെഡിക്കൽ യൂണിറ്റുകളെ നയിക്കാനും ഏകോപിപ്പിക്കാനുമുള്ള മെഡിക്കൽ ബ്രിഗേഡ്, യു.എസ് സേനയ്ക്ക് അടുത്തായി അടിയന്തര ശസ്ത്രക്രിയയും ട്രോമ കെയറും നൽകുന്ന ഫോർവേഡ് റെസ്യൂസിറ്റേറ്റീവ് ആൻഡ് സർജിക്കൽ ഡിറ്റാച്ച്മെന്റ് എന്നിവയും ഈ പട്ടികയിലുണ്ട്. സുരക്ഷ, തടങ്കൽ തുടങ്ങിയ നിയമപാലക ദൗ്ത്യങ്ങളുടെ ചുമതലയുള്ള മിലിട്ടറി പോലീസ് ബ്രിഗേഡിനെയും രേഖയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ രേഖ പ്രകാരം യൂണിറ്റുകൾക്ക് ഇതുവരെ വിന്യാസ ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല.

More Stories from this section

family-dental
witywide